Film NewsKerala NewsHealthPoliticsSports

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി; റിവാർഡായി 10 ലക്ഷം രൂപ 

11:12 AM Oct 25, 2024 IST | suji S

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി, അന്‍മോള്‍ ബിഷ്‌ണോയിയുടെ വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് റിവാർഡായി 10 ലക്ഷം രൂപ പ്രഖ്യാപിച്ചു എൻ ഐ എ. മുൻപ് ലോറന്‍സിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പല കേസുകളും പ്രവര്‍ത്തിച്ച് നടപ്പാക്കുന്നത് അന്‍മോലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.കാനഡ, യു.എസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോള്‍ ബിഷ്‌ണോയ് ഗുഢാലോചന നടത്തി എന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.

എന്നാൽ ഇപ്പോൾ അന്‍മോൾ ഇന്ത്യയില്‍ ഇല്ല എന്നുളള വിവരങ്ങളാണ് അറിയാൻ കഴിയുന്നത്. അതേസമയം ബാബാ സിദ്ദിഖിയുടെ മകനായ സീഷാന്‍ സിദ്ദിഖി എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേര്‍ന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.അംഗത്വം സ്വീകരിച്ചത് മുംബയിലെ പാർട്ടി ഓഫീസിൽ നിന്നും. സീഷാന്‍ സിദ്ധിഖിയ്ക്ക് ബാന്ദ്ര ഈസ്റ്റില്‍ എന്‍സിപി അജിത് പക്ഷം സീറ്റ് നല്‍കി.

Tags :
brother Anmol BishnoiLawrence Bishnoimost wanted list
Next Article