വായനാടിനോടുള്ള കേന്ദ്ര അവഗണന; വയനാട്ടിൽ നവംബർ 19 ന് എൽ.ഡി.എഫ്, യു.ഡി.എഫ് ഹർത്താൽ
07:02 PM Nov 15, 2024 IST
|
ABC News Editor
വായനാട് ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധം. വയനാട്ടിൽ നവംബർ 19 ന് എൽ.ഡി.എഫ്, യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വയനാടിന് പ്രത്യേക പാക്കേജായി 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പുനരധിവാസം വൈകുന്ന സാഹചര്യത്തിൽ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്ന് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു.
Next Article