For the best experience, open
https://m.abcmalayalamonline.com
on your mobile browser.

അത്യാധുനിക നിരീക്ഷണ ഡ്രോണുകൾ ഇന്ത്യൻ ആർമിക്ക് കൈമാറി പ്രമുഖ ഡ്രോൺ ടെക് കമ്പിനിയായ അസ്റ്റീരിയ എയ്‌റോസ്പേസ്‌

02:38 PM Dec 07, 2024 IST | Abc Editor
അത്യാധുനിക നിരീക്ഷണ ഡ്രോണുകൾ ഇന്ത്യൻ ആർമിക്ക് കൈമാറി പ്രമുഖ ഡ്രോൺ ടെക് കമ്പിനിയായ അസ്റ്റീരിയ എയ്‌റോസ്പേസ്‌

അത്യാധുനിക നിരീക്ഷണ ഡ്രോണുകള്‍ ഇന്ത്യന്‍ ആര്‍മിക്ക് കൈമാറി പ്രമുഖ ഡ്രോണ്‍ ടെക് കമ്പനിയായ ആസ്റ്റീരിയ എയ്‌റോസ്‌പേസ്.ഫുള്‍-സ്റ്റാക്ക് ഡ്രോണ്‍ ടെക്നോളജി കമ്പനിയായ ആസ്റ്റീരിയ എയ്റോസ്പേസ്, തങ്ങളുടെ എടി-15 വെര്‍ട്ടിക്കല്‍ ടേക്ക്‌ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ഡ്രോണുകളുടെ എക്കാലത്തെയും വലിയ കരാറാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യൻ സൈന്യത്തിന് നിരീക്ഷണ ഡ്രോണുകൾ കൈമാറിയതായി കമ്പിനി തന്നെ വ്യക്തമാക്കി. ഈ ഡ്രോണുകൾക്ക് സമുദ്രനിരപ്പില്‍ നിന്ന് 6000 മീറ്റര്‍ വരെ ഉയരത്തില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട്.

മികച്ച എയറോഡൈനാമിക്സ് സംവിധാനങ്ങളുള്ള ഡ്രോണ്‍, ഈ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കും. ഇതിന്റെ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, ലാന്‍ഡിംഗ് ശേഷി എത്ര പരിമിതമായ പ്രദേശങ്ങളില്‍ പോലും ഡ്രോണ്‍ ഉപയോഗിക്കാന്‍ സഹായിക്കും. 120 മിനിറ്റാണ് പറക്കല്‍ ശേഷി, 20 കിലോമീറ്ററാണ് പരിധി. നിര്‍ണായകമായ ഏരിയല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നതിന് സൈന്യത്തെ സഹായിക്കാന്‍ ഡ്രോണിന് സാധിക്കും. കൂടാതെ അതിശക്തമായ കാറ്റിനെ വരെ പ്രതിരോധിക്കാൻ എടി-15 ഡ്രോണിന് കഴിയും.

Tags :