For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മുഖ്യമന്ത്രി പിണറായി വിജയനും ,ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും എതിരെ ലീഗ് മുഖപത്രം

10:20 AM Nov 19, 2024 IST | Abc Editor
മുഖ്യമന്ത്രി പിണറായി വിജയനും  ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും എതിരെ ലീഗ് മുഖപത്രം

മുഖ്യമന്ത്രിക്കെതിരെ വീണ്ടും ലീഗ് മുഖപത്രം ചന്ദ്രിക. മുഖ്യമന്ത്രി പിണറായി വിജയനും ,ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും എതിരെയാണ് ഇങ്ങനൊരു ലേഖനം. പിണറായിയും സുരേന്ദ്രനും എന്ന തലക്കെട്ടിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലേഖനത്തിൽ പറയുന്നത് ഇങ്ങനെ .. ബിജെപിയെ പോലെ സിപിഐഎമ്മും വര്‍ഗീയ അജണ്ട പരസ്യമാക്കി. സന്ദീപ് വാര്യര്‍ മതേതര നിലപാട് സ്വീകരിച്ചാണ് കോണ്‍ഗ്രസില്‍ എത്തിയത്. അതിനു പിറകെയാണ് കൊടപ്പനക്കല്‍ തറവാട്ടിലെത്തി സാദിഖലി തങ്ങളെ കണ്ടത്.

തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാട് ബിജെപിയുടെ മാനിഫെസ്റ്റോയെ പിന്തുടരുന്നത്. സുരേന്ദ്രനും പിണറായിക്കൊപ്പം ചേര്‍ന്നു. അത് സ്വാഭാവികമായി സംഭവിക്കുന്നതല്ല, സിപിഐ എം – ബിജെപി ബാന്ധവത്തിന്റെ ഭാഗം എന്നൊക്കെയാണ്. സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. അത് മുന്നോട്ട് വെക്കുന്ന ഒരു രാഷ്ട്രീയ നിഗൂഢതയുണ്ട്. സിപിഐഎം ബിജെപിയുടെ മാനിഫെസ്റ്റോ പിന്തുടരുന്നു എന്നാണത് എന്നും ലേഖനത്തിൽ പറയുന്നു.

കെ. സുരേന്ദ്രനും ഇക്കാര്യത്തില്‍ പിണറായിക്കൊപ്പം ചേര്‍ന്നു. ഇത് സ്വാഭാവികമായി സംഭവിക്കുന്നതല്ല. ഇരു പാര്‍ട്ടികളുടെയും വര്‍ഗീയമുഖം ഒരുപോലെ വെളിപ്പെടുത്തുന്നതാണ്. ഇത് ശരിവെക്കുന്ന ഒരു വാചകം  സന്ദീപ് വാര്യര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് സിപിഎമ്മില്‍ പോകുന്നില്ല എന്ന ചോദ്യത്തിന് ‘വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ ജയിലിലേക്ക് പോയതുകൊ ണ്ട് എന്തെങ്കിലും കാര്യമുണ്ടോ’ എന്നായിരുന്നു   സന്ദീപിന്റെ മറുപടി എന്നും ലേഖനത്തിൽ പറയുന്നു

Tags :