ഇസ്രായിലുമായു വെടിനിർത്തലിനൊരുങ്ങി ലബനൻ
03:52 PM Oct 31, 2024 IST | Sruthi S
ഇസ്രായേലുമായി വെടിനിർത്തൽ കരാറിലെത്തുമെന്ന് ലെബനൻ. 60 ദിവസത്തെ വെടിനിർത്തൽ ധാരണയുടെ കരട് തയാറായിട്ടുണ്ടെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചു. 60 ദിവസത്തെ വെടിനിർത്തലിൻ്റെ ആദ്യ ആഴ്ചയ്ക്കുള്ളിൽ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവലിക്കുമെന്ന് യുഎസ്.
യുഎസ് ആണ് വെടിനിർത്തലിന് പിന്നിലെന്നാണ് പുറത്തുവന്ന രേഖയിൽനിന്നു വ്യക്തമാകുന്നത്. ചൊവ്വാഴ്ചത്തെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ശേഷം ഒരു കരാർ സാധ്യമാകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ലെബനൻ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു. എന്നാൽ വ്യാഴാഴ്ച ഇസ്രായേലിലേക്ക് പോകാനിരുന്ന മിഡിൽ ഈസ്റ്റിലെ യുഎസ് പ്രതിനിധി അമോസ് ഹോഷ്‌സ്റ്റീനുമായി ബുധനാഴ്ച സംസാരിച്ചതിന് ശേഷമാണ് താൻ കൂടുതൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.