Film NewsKerala NewsHealthPoliticsSports

KSRTC അപകടമുക്തമാക്കും, മദ്യപിച്ചു വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

11:36 AM Dec 17, 2024 IST | Abc Editor

SRTC അപകടമുക്തമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, കൂടാതെ മദ്യപിച്ച് വാഹനമോടിച്ചാൽ ഡ്രൈവറുമാരുടെ ലൈസെൻസ് റദ്ദാക്കും. ഗതാഗത ബോധവത്ക്കരണം അനിവാര്യമാണ്. ഡിജിപിയുടെ നേതൃത്വത്തിൽ ഡ്രൈവ് നടത്തും. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് എൻഒസി വേണമെന്നും മന്ത്രി ഗണേഷ്‌കുമാർ പറഞ്ഞു.സ്വിഫ്റ്റ് ഡ്രൈവർമാരെ തിരുവനന്തപുരത്തേക്ക് വിളിക്കും. അവർക്ക് ക്ലാസും, മുന്നറിയിപ്പും നൽകും വാഹനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ എഴുതിവയ്ക്കാൻ പ്രത്യേക രജിസ്റ്റർ നൽകും,

രജിസ്റ്ററിൽ എഴുതിയ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നടപടി മെക്കാനിക്കൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കും.കഴിഞ്ഞദിവസം സ്വകാര്യ ബസുടമകളുമായി ചർച്ച നടത്തി. നിയമലംഘനം നടത്തി ആളെ കൊല്ലുന്ന സംഭവം ഉണ്ടായി. വാഹനങ്ങൾ ഇടിക്കുന്ന ദൃശ്യം ലഭിച്ചാൽ ആർ.ടി.ഒ വിലയിരുത്തും. അതിനുശേഷം നടപടിയുണ്ടാവും. അപകടത്തിന് മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. മരണം ഉണ്ടായാൽ ആറുമാസത്തേക്ക് പെർമിറ്റ് റദ്ദാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. പൊലീസ് വെരിഫിക്കേഷനോട് കൂടി മാത്രമേ ഇനി ജീവനക്കാരെ തെരഞ്ഞെടുക്കാവൂ. എ.ഐ ക്യാമറ വഴി 37 ലക്ഷം ചല്ലാൻ അച്ചടിച്ചിട്ടുണ്ട്. നമ്മളുടെ പരിധി തന്നെ 25 ലക്ഷം ചല്ലാനുകൾ അയക്കാനാണ്.ഇപ്പോൾ അത് അയച്ചു കഴിഞ്ഞു. അത് കഴിഞ്ഞാണ് 37 ലക്ഷം ചല്ലാൻ. വ്യവസായ വകുപ്പിനോട് കൂടി ആലോചിച്ച് കെൽട്രോണിൽ നിന്ന് ചെല്ലാൻ അയക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags :
Driving LicenseKSRTC to make accident freeMinister KB Ganesh Kumar
Next Article