ദിവ്യയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ദിവ്യയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം. എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ ലുക്ക് ഔട്ട് മാത്രമല്ല പുറപ്പെടുവിച്ചിരിക്കുന്നത് ദിവ്യയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നൽകുമെന്നും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് കേരളയെന്ന് എക്‌സ് പേജിലാണ് ഈ ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിരിക്കുന്നത്. ദിവ്യയെ കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അല്ലെങ്കിൽ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കേണ്ടതാണെന്നും ഈ നോട്ടീസിൽ പറയുന്നുണ്ട്. നവീൻ മരിച്ച കേസിലെ ഒന്നാം പ്രതിയായ പി പി ദിവ്യക്കെതിരെ കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ് . പോലീസ് നടപടിയിൽ പ്രതിഷേധിച്ചു ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മക ലുക്കൗട്ട് നോട്ടീസ് പതിച്ചത്.
പാലക്കയം തട്ടിലെ റിസോർട്ടിൽ ദിവ്യ ഒളിവിൽ താമസിക്കുന്ന കാര്യം യൂത്ത് കോൺഗ്രസിനറിയാം. പോലീസിന് ഈ കാര്യം അറിയാമായിരുന്നിട്ടും അറസ്റ്റ് ചെയ്യാത്തത് സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള ഒത്തുകളിയാണ് . കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയെ അന്വേഷണ ചുമതല ഏൽപ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാന വൈസ് പ്രസിഡൻ്റ് റോബർട്ട് ജോർജ് വെള്ളർവള്ളി പറഞ്ഞു