Film NewsKerala NewsHealthPoliticsSports

ആദിവാസി യുവാവിനെ നടുറോഡിൽ വലിച്ചിഴച്ച കേസിൽ രണ്ടു പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

11:03 AM Dec 18, 2024 IST | ABC Editor

വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 49കാരനെ കാറിനൊപ്പം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കെതിരെ ലുക് ഔട്ട് നോട്ടീസ്.ഇവർക്കെതിരെ വധ ശ്രമത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത് . പനമരം സ്വദേശികളായ നബീൽ കമർ, വിഷ്ണു എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സംഭവത്തിൽ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷാദ്, അഭിരാം എന്നിവർ ഇന്ന് പിടിയിലായിരുന്നു.

ഇന്ന് വൈകിട്ടാണ് പ്രതികൾക്കെതിരെ പോലീസ് ലൂക്കോട്ട് നോട്ടീസിറക്കിയത്.വിനോദ സംചാരത്തിനു ഇടക്ക് ആണ് ആദിവാസി യുവാവായ മത്തന് മർദ്ദനം ഏല്പിച്ചത് . ഇവർ സംസ്ഥാനം വിടാനുള്ള സാധ്യതയാണ് പോലീസ് കണക്കുകൂട്ടുന്നത്. കേസിൽ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിദും അഭിരാമും കൽപ്പറ്റയിൽ നിന്ന് പിടിയിലായിരുന്നു. കർണാടകയിൽ നിന്ന് കൽപ്പറ്റയിലേക്ക് വരും വഴിയാണ് ഇവർ പിടിയിലായതെന്ന് പൊലിസ് അറിയിച്ചു.

പ്രതികൾ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് മാതൻ പ്രതികരിച്ചു.യാതൊരു പ്രകോപനവും കൂടാതെയാണ് കാറിൽ സഞ്ചരിച്ചിരുന്ന പ്രതികൾ മാത്തനെ ആക്രമിച്ചത് .കാറിൽ സഞ്ചരിച്ച പ്രതികൾ മാത്തനെ റോഡിൽ വലിച്ചിഴക്കുകയായിരുന്നു . കൂടൽകടവ് പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മുൻ പരിചയവുമില്ലാത്തവരാണ് ആക്രമിച്ചതെന്നും ഈ സംഘം കൂടൽ കടവിന് താഴ്ഭാഗത്തും പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും മാതൻ പറഞ്ഞു. പരുക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മാതനെ മന്ത്രി ഒ ആർ കേളു സന്ദർശിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണി യോടെയാണ് മാനന്തവാടി പനമരം പുഴകൾ ചേരുന്ന കൂടൽകടവ് പ്രദേശത്ത് വച്ച് അക്രമി സംഘം മാതനെ കാറിനൊപ്പം വലിച്ചിഴച്ചത്.

Tags :
Look out noticeMananthavadiMathanWayanad
Next Article