For the best experience, open
https://m.abcmalayalamonline.com
on your mobile browser.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ലൂയിസ് സുവാരസ്

01:26 PM Sep 03, 2024 IST | Sruthi S
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ലൂയിസ് സുവാരസ്

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ലൂയിസ് സുവാരസ്. വെള്ളിയാഴ്ച പരാഗ്വേക്കേതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാകും യുറുഗ്വേ കുപ്പായത്തില്‍ തന്‍റെ അവസാന മത്സരമെന്ന് 37കാരനായ സുവാരസ് പറഞ്ഞു.

2007-ല്‍ ആദ്യമായി ദേശീയ ടീമിനായി കളിക്കാനിറങ്ങുമ്പോഴുള്ള അതേ ആവേശത്തിലാണ് ഞാൻ അവസാനമത്സരവും കളിക്കാനിറങ്ങുന്നത്. ഞാൻ വിരമിക്കലിനെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ച്‌ കാലമായി. ഇതാണ് ശരിയായ സമയമെന്ന് വിശ്വസിക്കുന്നു. ദേശീയ ടീമിനൊപ്പം സമാധാനത്തോടെ അവസാന മത്സരം കളിക്കണമെന്നാണ് ആഗ്രഹം. ദേശീയ ടീമിനൊപ്പം ചരിത്രമെഴുതിയ കളിക്കാരനെന്ന നിലയില്‍ ഓര്‍മിക്കപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും സുവാരസ് പറഞ്ഞു.

Tags :