സി പി എം വിട്ട മധു മുല്ലശേരി ബി ജെ പി യിൽ ചേർന്ന് ഒപ്പം മകനും; പാർട്ടിയിൽ ചേരുന്നവരെ ബി ജെ പി സംരക്ഷിക്കും, കെ സുരേന്ദ്രൻ
12:14 PM Dec 04, 2024 IST | Abc Editor
സി പി എം വിട്ട മധു മുല്ലശേരി ബി ജെ പി യിൽ ചേർന്ന് ഒപ്പം മകൻ മിഥുൻ മുല്ലശ്ശേരിയും ബി ജെ പി യിലേക്ക്, ബിജെപി സംസ്ഥാന അദ്യക്ഷൻ കെ സുരേന്ദ്രൻ ആണ് ഇരുവർക്കും അംഗത്വം നൽകിയത് . തിരുവനന്തപുരത്ത് നടച്ച ചടങ്ങില്‍ ആയിരുന്നു ഇരുവരെയും കെ സുരേന്ദ്രൻ അംഗത്വം നൽകി സ്വീകരിച്ചത്. പാർട്ടിയിൽ ചേരുന്നവരെ ബി ജെ പി സംരക്ഷിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം സി പി എം വിട്ട മധു മുല്ലശ്ശേരിയെ ബി ജെ പി യിലേക്ക സ്വീകരിച്ചു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും,മുൻ മന്ത്രി വി മുരളീധരനും, ഇരുവരും ചേർന്ന് മധുവിന് ഷാളണിയിച്ചാണ് സ്വീകരിച്ചത് .കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് സുരേഷ് ഗോപിയും, സംഘവും വീട്ടിലെത്തിയത്. മധുവിനെ ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനാണ് ഇവർ എത്തിയത്.