Film NewsKerala NewsHealthPoliticsSports

മധു മുല്ലശ്ശേരി പൊതുജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തി, മധുവിന് പുറത്താക്കി സി പി ഐ എം

04:30 PM Dec 03, 2024 IST | Abc Editor

പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ച് മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം.മധു പൊതുജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തി. ഈ കാര്യം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ആണ് വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് നടത്തിയ യോഗത്തിലാണ് ഇങ്ങനൊരു തീരുമാന൦ എടുത്തത്. ജില്ലാ സെക്രട്ടറിയേറ്റിന്റെ ഈ തീരുമാനം പിന്നീട് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

അതേസമയം സി പി എം വിട്ട മധു മുല്ലശ്ശേരിയെ   ബി ജെ പി യിലേക്ക  സ്വീകരിച്ചു  കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും,മുൻ മന്ത്രി വി മുരളീധരനും, ഇരുവരും  ചേർന്ന് മധുവിന് ഷാളണിയിച്ചാണ്   സ്വീകരിച്ചത് . ഇരുവർക്കും മധു ഇളനീർ നൽകിയാണ് വീട്ടിലേക്ക് ക്ഷണിച്ചത്. മധുവിന്റെ മകളും ബി ജെ പി യിലേക്ക് ചേരുമെന്നാണ് ചില സൂചനകൾ. ഇന്ന് 11 മണിയോടെയാണ് സുരേഷ് ഗോപിയും, സംഘവും വീട്ടി​ലെത്തിയത്.മധുവിനെ ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനാണ് ഇവർ എത്തിയത്.

Tags :
CPIMMadhu Mullassery
Next Article