Film NewsKerala NewsHealthPoliticsSports

മലയാള സിനിമ എഡിറ്റർ നിഷാദ് യുസഫ് മരിച്ച നിലയിൽ കാണപ്പെട്ടു 

11:12 AM Oct 30, 2024 IST | suji S

മലയാള സിനിമ എഡിറ്റർ നിഷാദ് യുസഫ് (43 ) മരിച്ച നിലയിൽ കാണപ്പെട്ടു. കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയായ നിഷാദ് നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.

2022 -ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തല്ലുമാല എന്ന സിനിമയുടെ എഡിറ്റിങ്ങിന് ആണ് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് നിഷാദിനെ ലഭിച്ചത്. ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവയാണ് നിഷാദിന്റെ റിലീസ് ആകാനുള്ള ചിത്രങ്ങൾ.നിഷാദിന്റെ മരണം ഒരു ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റി.

Tags :
Malayalam film editor Nishad Yusufpassed away
Next Article