For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ വിശദീകരണവുമായി പ്രതികളായ മലയാളികൾ, ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാൻ കാരണമെന്നും പ്രതികൾ

03:51 PM Dec 07, 2024 IST | Abc Editor
കുവൈറ്റ്  ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ വിശദീകരണവുമായി പ്രതികളായ മലയാളികൾ  ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാൻ കാരണമെന്നും പ്രതികൾ

കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ വിശദീകരണവുമായി പ്രതികളായ മലയാളികൾ, തങ്ങൾക്ക് കോവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാൻ കാരണമെന്നു൦, അല്ലാതെ ബാങ്കിനെ കബളിപ്പിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതികൾ പറയുന്നു, ലോൺ വായ്പാ തിരിച്ചടവിൽ ഇളവ് ആവശ്യപ്പെടാനും, ഇതിനായി കൂടുതൽ സമയം ചോദിക്കാനും പ്രതികൾ ശ്രമം നടത്തി. കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരിൽ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

തങ്ങളുടെ ഈ കാര്യം പൊലീസിനെ ബോധ്യപ്പെടുത്തും. നിയമപരമായ നടപടികളുമായി സഹകരിക്കുമെന്നും പ്രതികളായ മലയാളികൾ മാധ്യമങ്ങളോട് പറഞ്ഞു.കുവൈറ്റിലെ ബാങ്കിനെ ശതകോടികൾ കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഗൾഫ് ബാങ്ക് കുവൈറ്റ് അധികൃതർ നൽകിയ പരാതിയിൽ കേരളത്തിൽ 12 കേസുകൾ രജിസ്റ്റർ ചെയ്തു.

കോടികൾ ലോൺ നേടിയ ശേഷം മിക്കവരും വിദേശത്തേക്ക് കുടിയേറിയതായി പ്രാഥമികാന്വേഷത്തിൽ കണ്ടെത്തി. ഗൾഫ് ബാങ്ക് കുവൈറ്റിന്‍റെ ഡപ്യൂട്ടി ജനറൽ മാനേജരായ മുഹമ്മദ് അബ്ദുൾ വസി കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് വൻ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നത്.2020 -22 കാലഘട്ടത്തിൽ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴുനൂറ് മലയാളികളടക്കം 1425 പേർ 700 കോടിയോളം ബാങ്കിനെ കബളിപ്പിച്ച് കടന്നു കളഞ്ഞെന്നായിരുന്നു പരാതി.

Tags :