നാടിൻറെ അഭിമാന താരങ്ങളാണ് നിങ്ങൾ; കേരള സ്‌കൂള്‍ കായികമേളയോടനുബന്ധിച്ചുള്ള പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു, മമ്മൂട്ടി
കേരള സ്‌കൂള്‍ കായികമേളയോടനുബന്ധിച്ചുള്ള സാംസകാരിക പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു നടൻ മമ്മൂട്ടി, ഉത്ഘാടന ചടങ്ങിൽ അദ്ദേഹം നടത്തിയ പ്രസംഗവും വളരെയേറെ ശ്രെദ്ധ ആകുകയാണ്. പ്രിയപ്പെട്ട തക്കുടുകളെയെന്ന് അഭിസംബോധന ചെയ്താണ് മമ്മൂട്ടി പ്രസംഗമാരംഭിച്ചത്. നാടിന്റെ അഭിമാനതാരങ്ങളാണ് നിങ്ങള്‍. കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍പ്പെടുത്തി. കൂടെ ഓടാന്‍ ഒരാളുണ്ടാകുമ്പോള്‍ മാത്രമാണ് മത്സരമുണ്ടാകുക, എന്നാൽ മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ എന്നും നടൻ പറഞ്ഞു.
ജീവിതത്തില്‍ രണ്ടാമതോ മൂന്നാമതോ അവസരങ്ങള്‍ കിട്ടുന്നവ വളരെ ചുരുക്കമാണ്. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കണമെന്നും മമ്മൂട്ടി പറയുന്നു. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ.എന്നാൽ കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്. ഒരു നൂറ് ഒളിംപിക്സ് മെഡലുകളുമായി രാജ്യത്തിന്റെ അഭിമാനമാകാന്‍ ഓരോ കായിക താരത്തിനും കഴിയട്ടെ എന്നും മമ്മൂട്ടി ആശംസിച്ചു.