For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഷാഫി പറമ്പിൽ വാക്ക് പാലിച്ചില്ല; സരിനെ പിന്തുണച്ചുകൊണ്ട് മണ്ഡലസെക്രട്ടറിയും , പഞ്ചായത്ത് അംഗമായ ഭാര്യയും 

02:03 PM Nov 01, 2024 IST | suji S
ഷാഫി പറമ്പിൽ വാക്ക് പാലിച്ചില്ല  സരിനെ പിന്തുണച്ചുകൊണ്ട് മണ്ഡലസെക്രട്ടറിയും   പഞ്ചായത്ത് അംഗമായ ഭാര്യയും 

കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയും ,ഭാര്യയായ പഞ്ചായത്തംഗവും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് എത്തി . പിരായിരി പഞ്ചായത്ത്‌ അംഗം സിതാര ശശി, ഭർത്താവും മണ്ഡലം സെക്രട്ടറിയുമായ ജി ശശി എന്നിവരാണ് സരിന് പിന്തുണ പ്രഖ്യാപിച്ചെത്തിയത് . ഷാഫി പറമ്പിൽ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് പഞ്ചായത്ത് അംഗം സിതാര പ്രതികരിച്ചത്.

ഷാഫി പറമ്പിൽ വിജയിച്ച ശേഷം ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലാ, നൽകിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സിത്താര പറഞ്ഞു. ഷാഫി പറമ്പിൽ ആസ്തി വികസന ഫണ്ടിൽ നിന്നും പണം നൽകുന്നത് ഇഷ്ടക്കാർക്ക് മാത്രമാണ് മണ്ഡലം സെക്രട്ടറി ശശിയുടെ വിമർശനം. ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ് പാർട്ടിയിൽ നടന്നിരുന്നത്, എന്നാൽ തങ്ങൾ കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ശശി വ്യക്തമാക്കി. ഷാഫിക്കെതിരെ കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു, തങ്ങൾക്ക് ഷാഫിയോടുള്ള വിയോജിപ്പ് ആണ് ഇടതു സ്ഥാനാർത്ഥി സരിനെ പിന്തുണ പ്രഖ്യാപിക്കുന്നതെന്നും ശശി പറഞ്ഞു.

Tags :