Film NewsKerala NewsHealthPoliticsSports

എങ്ങും ഇനിയും ശരണം വിളികൾ മാത്രം ,മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കം; ശബരിമല നട ഇന്ന് തുറക്കും

10:28 AM Nov 15, 2024 IST | Abc Editor

മണ്ഡല- മകര വിളക്ക് മഹോത്സവത്തിന് നാളെ തുടക്ക൦ കുറിക്കും . വൈകിട്ട് അഞ്ചിന് പി എൻ മഹേഷ് നമ്പൂതിരി അയ്യപ്പ നട തുറന്ന് ദീപം തെളിയിക്കും. ദീപം തെളിക്കലിന് ശേഷം ആഴിയിൽ അഗ്നിപകരും. പുതിയ ശബരിമല മേൽ ശാന്തിമാരും , മാളികപ്പുറം മേൽശാന്തിമാരും നാളെ ചുമതലയേൽക്കും. താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവര് ആണ് അഭിഷേകം ചെയ്യുന്നത്.

മുപ്പതിനായരം പേരാണ് ഇന്നു വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിൽനിന്നു സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിട്ട് തുടങ്ങും. മണ്ഡലകാലം പ്രമാണിച്ച് കോട്ടയം പാതയി‍ൽ ശബരിമല സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിട്ടുണ്ട്. നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആയിരിക്കും. മണ്ഡലകാലത്തിനായി ശബരിമല നട തുറക്കാനിരിക്കെ പമ്പയിലും നിലയ്ക്കലും അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

Tags :
Mandala-Makaravilak festival starts tomorrowsabarimala
Next Article