മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായതോടെ കുക്കി സംഘടനകള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായതോടെ കുക്കി സംഘടനകള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കുക്കികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിച്ചു. ഏഴു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
നിരപരാധികളായവരെ കൊലപ്പെടുത്തിയ കുക്കി ആക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യം.
എട്ട് തരം ആവശ്യങ്ങൾ ഉന്നയിച്ച പ്രമേയം യോഗത്തില്‍ പാസാക്കി. സംസ്ഥാനത്ത് AFSPA നടപ്പാക്കുന്നത് ഉടന്‍ പുന പരിശോധിക്കണം. കുക്കികള്‍ക്കെതിരെ 7 ദിവസത്തിനകം അടിയന്തര നടപടി വേണം.ജിരിബാമിലെ 6 പേരുടെ കൊലപാതക കേസും ബിഷ്ണുപൂരില്‍ കര്‍ഷകയെ കൊലപ്പെടുത്തിയ കേസും NIA ക്ക് കൈമാറണം.
സമയപരിതിക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ജനങ്ങളുമായി കൂടിയാലോചിച്ചു തുടര്‍ തീരുമാനങ്ങള്‍ എടുക്കും. മണിപ്പൂരില്‍ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കണം – എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ജനപ്രതിനിധികളുടെ വീടുകള്‍ ആക്രമിച്ച സംഭവത്തെ NDA യോഗം അപലപിച്ചു.