നവീൻ ബാബുവിന്റെ മരണത്തിൽ ഒരുപാട് ദുരുഹതകൾ; ആത്മഹത്യ ആണെന്ന് തെളിയിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല , കെ കെ രമ
നവീൻ ബാബുവിൻ്റെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ടെന്ന് കെകെ രമ എംഎൽഎ.ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല.എന്നാൽ നവീന്റെ മരണം ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങൾ നമ്മൾക്ക് മുൻപിലുണ്ട്. എന്നാൽ കേസ് അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ല കെ കെ രമ പറയുന്നു.
ദിവ്യയുടെ പരാമർശത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സിപിഐഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെ. കെ രമ പറയുന്നു. നവീന് വാഹനത്തിൽ കൊണ്ടുപോയി ഇറക്കി വിട്ടു എന്നാണ് ഡ്രൈവർ പറഞ്ഞത്.അതുപോലെ നവീന് സുഹൃത്തിനെ കണ്ട് സംസാരിച്ചു എന്നും മൊഴിയുണ്ട്. ഈ സുഹൃത്തിൻറെ ഫോൺ കോളുകൾ പരിശോധിച്ചോ അതൊക്കെ നോക്കുമ്പോൾ ദുരൂഹത ഇല്ലേ നവീന്റെ മരണത്തിൽ എന്നാണ് രമ ആരോപിക്കുന്നത്.
അതുപോലെ ദിവ്യയുടെ സംസാരം ഒരു പെട്രോൾ പമ്പിന് എൻഒസി കിട്ടാത്തത് കൊണ്ടാണെന്ന് ഒരിക്കലും കരുതുന്നില്ല. മറ്റെന്തോ ലക്ഷ്യം ഉണ്ട് ദിവ്യയുടെ സംസാരത്തിൽ. എന്തോ കാര്യം നവീൻ ബാബുവിൻ്റെ ഇടപെടലിൽ അവർക്ക് സാധിക്കാതെ പോയിട്ടുണ്ടെന്നും കെ കെ രമ പറഞ്ഞു.