For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു, സംഗീത സംവിധായകനും ഗായകനുമായ എ ആർ റഹ്‌മാൻ; വേർപിരിയാനുള്ള അവരുടെ തീരുമാനത്തെ ആദരിക്കാമെന്ന് ശാരദക്കുട്ടി

12:51 PM Nov 20, 2024 IST | Abc Editor
ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു  സംഗീത സംവിധായകനും ഗായകനുമായ എ ആർ റഹ്‌മാൻ   വേർപിരിയാനുള്ള അവരുടെ തീരുമാനത്തെ ആദരിക്കാമെന്ന് ശാരദക്കുട്ടി

ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു, സംഗീത സംവിധായകനും ഗായകനുമായ എ ആർ റഹ്‌മാൻ. വിഷമഘട്ടത്തിൽ സ്വകാര്യത മാനിക്കണമെന്നും . എല്ലാത്തിനും അദൃശ്യമായ അന്ത്യമുണ്ടെന്ന് തോന്നുന്നെന്നാണ് വേർപിരിയലിനെക്കുറിച്ച് എആർ റഹ്മാൻ പറയുന്നത്. പരസ്പരം അ​ഗാധമായ സ്നേഹമുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാനാകാത്ത വിടവുണ്ടാക്കിയെന്ന് സൈറ ബാനുവിന്റെ അഭിഭാഷക പുറത്ത് വിട്ട പ്രസ്താവനയിലും പറയുന്നു.ഇപ്പോൾ എ ആർ റഹ്മ്മാൻറെ ബന്ധം വേർപിരിയലിന് കുറിച്ചാണ് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ചർച്ച ആകുന്നത്.

സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ള ചർച്ചകൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. 29 വർഷത്തിന് ശേഷമാണെങ്കിലും വേർപിരിയാനുള്ള അവരുടെ തീരുമാനത്തെ ആദരിക്കാമെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. അവരൊരുമിച്ചു ജീവിച്ച ജീവിതം ഊഹിച്ചാൽ ഉത്തരം കിട്ടില്ല. പക്ഷേ, എനിക്കു മനസ്സിലാകുന്നുണ്ട്. ഏ ആർ റഹ്മാനോ അദ്ദേഹത്തിൻ്റെ ഭാര്യക്കോ അതിന് പറ്റുന്നുണ്ടാവില്ല. 29 വർഷത്തിനു ശേഷമാണെങ്കിലും അവർ വേർപിരിയുകയാണ്. ആ തീരുമാനത്തെ ആദരിക്കാം. അവരെ വിധിയെഴുതാതെ വിടുക. ഒരുമിച്ചു ജീവിക്കുന്നവർ അവരേക്കാൾ കേമന്മാരോ കേമികളോ ആയിട്ടല്ല,  ഒരുമിച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്ന ഒരു കുഞ്ഞു പോസറ്റീവ് ഘടകമെങ്കിലും അവിടെ ഉണ്ടാകും. ആ സ്ഥലം കണ്ടെത്തി അവിടെ കയറി നിൽക്കുന്നതാണ് ശാരദക്കുട്ടി കുറിക്കുന്നു.

Tags :