ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു, സംഗീത സംവിധായകനും ഗായകനുമായ എ ആർ റഹ്‌മാൻ; വേർപിരിയാനുള്ള അവരുടെ തീരുമാനത്തെ ആദരിക്കാമെന്ന് ശാരദക്കുട്ടി
ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു, സംഗീത സംവിധായകനും ഗായകനുമായ എ ആർ റഹ്‌മാൻ. വിഷമഘട്ടത്തിൽ സ്വകാര്യത മാനിക്കണമെന്നും . എല്ലാത്തിനും അദൃശ്യമായ അന്ത്യമുണ്ടെന്ന് തോന്നുന്നെന്നാണ് വേർപിരിയലിനെക്കുറിച്ച് എആർ റഹ്മാൻ പറയുന്നത്. പരസ്പരം അഗാധമായ സ്നേഹമുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാനാകാത്ത വിടവുണ്ടാക്കിയെന്ന് സൈറ ബാനുവിന്റെ അഭിഭാഷക പുറത്ത് വിട്ട പ്രസ്താവനയിലും പറയുന്നു.ഇപ്പോൾ എ ആർ റഹ്മ്മാൻറെ ബന്ധം വേർപിരിയലിന് കുറിച്ചാണ് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ചർച്ച ആകുന്നത്.
സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ള ചർച്ചകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. 29 വർഷത്തിന് ശേഷമാണെങ്കിലും വേർപിരിയാനുള്ള അവരുടെ തീരുമാനത്തെ ആദരിക്കാമെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. അവരൊരുമിച്ചു ജീവിച്ച ജീവിതം ഊഹിച്ചാൽ ഉത്തരം കിട്ടില്ല. പക്ഷേ, എനിക്കു മനസ്സിലാകുന്നുണ്ട്. ഏ ആർ റഹ്മാനോ അദ്ദേഹത്തിൻ്റെ ഭാര്യക്കോ അതിന് പറ്റുന്നുണ്ടാവില്ല. 29 വർഷത്തിനു ശേഷമാണെങ്കിലും അവർ വേർപിരിയുകയാണ്. ആ തീരുമാനത്തെ ആദരിക്കാം. അവരെ വിധിയെഴുതാതെ വിടുക. ഒരുമിച്ചു ജീവിക്കുന്നവർ അവരേക്കാൾ കേമന്മാരോ കേമികളോ ആയിട്ടല്ല, ഒരുമിച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്ന ഒരു കുഞ്ഞു പോസറ്റീവ് ഘടകമെങ്കിലും അവിടെ ഉണ്ടാകും. ആ സ്ഥലം കണ്ടെത്തി അവിടെ കയറി നിൽക്കുന്നതാണ് ശാരദക്കുട്ടി കുറിക്കുന്നു.