മഹാലക്ഷ്മിയുടെയും ശ്രീ ഗണേശൻ്റെയും അനുഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാവട്ടെ ദീപാവലി ആശംസയുമായി പ്രധാനമന്ത്രി
10:31 AM Oct 31, 2024 IST
|
Swathi S V
മഹാലക്ഷ്മിയുടെയും ശ്രീ ഗണേശൻ്റെയും അനുഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാവട്ടെ ദീപാവലി ആശംസയുമായി പ്രധാനമന്ത്രി. ഭാരത്തിലെ പൗരന്മാർക്ക് സന്തോഷവും ആരോഗ്യവും സമൃദ്ധിയും ഉണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
'വെളിച്ചങ്ങളുടെ ഉത്സവം' എന്നറിയപ്പെടുന്ന ദീപാവലി, ഇരുട്ടിൻ്റെ മേൽ വെളിച്ചത്തിൻ്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തെ ആഘോഷിക്കുന്നു. രാമക്ഷേത്രം യാഥാർത്ഥ്യമായതിന് ശേഷമുള്ള ആദ്യ ദീപാവലിയാണ് ഇത്തവണത്തേതെന്നും അയോദ്ധ്യയിലെ ദീപോത്സവം ഗിന്നസിൽ ഇടം നേടിയതിനെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.
Next Article