For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കിൽ നേരിയ കുറവ് അനുഭവപ്പെട്ടതയി മാധ്യമങ്ങൾ

04:38 PM Nov 21, 2024 IST | ABC Editor
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കിൽ നേരിയ കുറവ് അനുഭവപ്പെട്ടതയി  മാധ്യമങ്ങൾ

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കിൽ നേരിയ കുറവ്    . ഇന്നലെ 70,000 തീർഥാടകർ ബുക്ക് ചെയ്തുവെങ്കിലും 60,000 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഒരു ലക്ഷത്തിലധികം പേരാണ്‌ ഇത്തവണ ശബരിമലയിൽ എത്തിയത്‌വൃശ്‌ചികം ഒന്നിന്‌ മണ്ഡലകാലം ആരംഭിച്ച്‌ അഞ്ച്‌ ദിവസം പിന്നിടുമ്പോൾ 3,17,923 പേർ ദർശനം നടത്തി.

തീർഥാടകരുടെ എണ്ണം വർധിച്ചതിനനുസരിച്ച്‌ വരുമാനത്തിലും ഗണ്യമായ വർധനയുണ്ടായി. കഴിഞ്ഞ വർഷം അഞ്ച്‌ ദിവസം പിന്നിടുമ്പോൾ ലഭിച്ച വരുമാനത്തേക്കാൾ അഞ്ച്‌ കോടിയോളം രൂപ അധിക വരുമാനം ലഭിച്ചുവെന്നാണ്‌ ദേവസ്വം ബോർഡിന്റെ അനൗദ്യോഗിക കണക്ക്‌.ഈ മണ്ഡലകാലത് വൻ ഭക്തജന തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത് .തിരക്കിൽ  ഒരാൾ കുഴഞ്ഞു വീണതും വാർത്തയായിരുന്നു , എന്നാൽ കഴിഞ്ഞ ദിവസം തിരക്കിൽ നേരിയ വ്യത്യാസം ഉണ്ടായതായി സ്ഥിരീകരിക്കുന്നു.

Tags :