Film NewsKerala NewsHealthPoliticsSports

മുനമ്പം ഭൂമിയിൽ നിന്നും ആരെയും ഇറക്കിവിടില്ല; മുഖ്യ മന്ത്രിയുമായി സമരസമിതി അംഗങ്ങൾ കൂടിക്കാഴ്ച്ച നടത്തി

02:51 PM Nov 11, 2024 IST | Abc Editor

മുനമ്പം ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നവംബർ 22ന് ഉന്നതതല യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ ച‍ർച്ച നടത്തുമെന്ന് കൂടിക്കഴ്ച്ചക്ക് ശേഷം മന്ത്രി പി രാജീവ് പറഞ്ഞു.മുനമ്പത്ത് നിന്നും ആരെയും ഇറക്കിവിടില്ല എന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു ഇങ്ങനൊരു കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത് .

ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപതിരഞ്ഞെടുപ്പ് കഴിയുന്നതു വരെ കാത്തിരിക്കാൻ മുഖ്യ മന്ത്രി ആവശ്യപ്പെട്ടു എന്നും ബിഷപ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. മുനമ്പത്തിന്റെ കണ്ണീർ തോരാനുള്ള ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്ത്.

Tags :
Chief Minister Pinarayi VijayanMunambam Waqf land issue
Next Article