Film NewsKerala NewsHealthPoliticsSports

മന്ത്രി മാറ്റത്തിൽ ഭിന്നത മുറുകിയതോടെ പി സി ചാക്കോയ്ക്ക് എതിരായ നീക്കം ശക്‌തമാക്കി മന്ത്രി എ കെ ശശീന്ദ്രൻ

02:09 PM Dec 20, 2024 IST | Abc Editor

മന്ത്രി മാറ്റത്തിൽ ഭിന്നത മുറുകിയതോടെ NCP സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്ക് എതിരായ നീക്കം ശക്‌തമാക്കി മന്ത്രി എ കെ ശശീന്ദ്രൻ. തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ച് ചേര്‍ത്ത് ഭാവി പരിപാടികള്‍ ആലോചിക്കാനാണ് ശശീന്ദ്രന്റെ തീരുമാനം. ചാക്കോ പക്ഷത്തെ ആലോചന തന്നെ തോമസ് കെ തോമസിന് മുഖ്യമന്ത്രിയെ കണ്ടശേഷം മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ നിലപാട് വ്യക്തമാക്കാനാണ്. എ.കെ. ശശീന്ദ്രന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും വിമര്‍ശനം തന്നെ രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന മന്ത്രിമാറ്റം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് വഷളാക്കിയത് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ആണെന്നാണ്.

മന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് വ്യക്തമായിട്ടും ശശീന്ദ്രന്‍ രാജി വെക്കണമെന്ന നിലപാട് ചാക്കോയുടെ വ്യക്തിപരമായ താല്‍പര്യമാണെന്നും വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തിലാണ് പി.സി. ചാക്കോയുടെ ഏകപക്ഷീയമായ നടപടികള്‍ക്ക് എതിരെ നീങ്ങാന്‍ എ കെ ശശീന്ദ്രന്‍ പക്ഷം ആലോചിക്കുന്നത്.

Tags :
Minister AK SaseendranMLA Thomas K ThomasPC Chacko
Next Article