ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ അഴിമതി, മന്ത്രി കെ കൃഷ്ണൻകുട്ടിയെ പരസ്യ സംവാദത്തിനായി വെല്ലുവിളിച്ചു; രമേശ് ചെന്നിത്തല
ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നീക്കം അദാനിമാർക്ക് കോടികളുടെ ലാഭമുണ്ടാക്കി നൽകുകയാണ്. കൂടാതെ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ സർക്കാർ തയ്യാറായില്ലെന്നുംരമേശ് ചെന്നിത്തല പറഞ്ഞു. 2042 വരെ 4 രൂപ 29 പൈസക്ക് കിട്ടേണ്ട വൈദ്യുതി ആണ് ഇപ്പോൾ ഇല്ലാതെയാക്കിയിരിക്കുന്നത്. ഈ അഴിമതിക്ക് പിന്നിൽ വലിയ പവർ ബ്രോക്കർമാരെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രി പറയുന്നത് താൻ ഈക്കാര്യം ഒന്നും അറിഞ്ഞില്ല എന്നാണ്. അങ്ങനെയെങ്കിൽ എന്തിനാണ് മന്ത്രിയെന്നും ചെന്നിത്തല ചോദിച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയെ പരസ്യ സംവാദത്തിനും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. കൂടാതെ സ്മാർട്ട് സിറ്റി പദ്ധതി വിഷയത്തിലും രമേശ് ചെന്നിത്തല വിമർശനം നടത്തി. ടീകോമിന്റെ പ്രവർത്തനം വിലയിരുത്താൻ എന്തുക്കൊണ്ട് സർക്കാർ തയ്യാറായില്ല, ടീകോം എല്ലാ വ്യവസ്ഥയും ലംഘിച്ചതിന് എതിരായി ഒരു നടപടിയും ഇല്ല. എന്തിനാണ് അവർക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.