Film NewsKerala NewsHealthPoliticsSports

വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി

11:00 AM Dec 06, 2024 IST | Abc Editor

വൈദ്യുതി നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി, ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നത്, വൈദ്യുതി നിരക്ക് വർധിപ്പിച്ചാലും പകൽ സമയങ്ങളിൽ ഇളവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അതുപോലെ കൂടുതൽ ഇടങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനും നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ഇപ്പോൾ കൂടുതൽ വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നത്, എന്നാൽ കുറഞ്ഞ നിരക്കിൽ വാങ്ങിക്കുന്ന വൈദ്യുതി കുറഞ്ഞ നിരക്കിൽ തന്നെ ജനങ്ങളിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് ഇരുട്ടടിയെന്ന വാദം തെറ്റാണ്, കൂടുതൽ ഉപയോഗിക്കുന്നവർക്കേ വൈദ്യുതി നിരക്ക് വർധിക്കു റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ ഉയർത്തിയേക്കും. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്എന്നും മന്ത്രി പറഞ്ഞു .ഇന്നാണ് നിരക്ക് വർധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങുന്നതെന്നും സൂചനകൾ പറയുന്നുണ്ട്.

Tags :
increasing electricity ratesMinister K Krishnankutty
Next Article