പുതിയ വനനിയമ ഭേദഗതി ബില്ലിൽ ഇളവ് വരുത്തുമെന്നും ചർച്ചകൾക്കും,മാറ്റങ്ങൾക്കും വിധേയമാക്കുമെന്നും ഉറപ്പ് നൽകി,മന്ത്രി കെ ശശീന്ദ്രൻ
വിവാദമായ പുതിയ വനനിയമ ഭേദഗതി ബില്ലിൽ ഇളവ് വരുത്തുമെന്നും ചർച്ചകൾക്കും,മാറ്റങ്ങൾക്കും വിധേയമാക്കുമെന്നും ഉറപ്പ് നൽകി,വനം മന്ത്രി കെ ശശീന്ദ്രൻ. ഇപ്പോൾ ഉള്ളത് കരട് നിയമമാണ്, മാറ്റങ്ങൾ അധികം താമസിക്കാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ ഉണ്ടാകുന്നതോടെ പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും നിർദേശങ്ങൾ മുന്നോട്ടുവെക്കാനും സമയമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണം മൂലം മുൻപ് ജനങ്ങൾ ആശങ്കയിലായിട്ടുണ്ട് മന്ത്രി പറയുന്നു.
എന്നാൽ ചർച്ചകളിലൂടെ അന്തിമ തീരുമാനത്തിലെത്തും,ഒരു മാറ്റവും വരുത്താതെ പ്രസിദ്ധീകരിക്കാൻ ആണെങ്കിൽ കരട് വിജ്ഞാപനം എന്തിനാണെന്നും പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ തീർച്ചയായും പരിഗണിക്കുമെന്നും കെ ശശീന്ദ്രൻ പറഞ്ഞു. അതുപോലെ വനത്തിനുള്ളിൽ ക്രയവിക്രയങ്ങൾ നടത്താനുള്ള അധികാരം ആദിവാസികൾക്ക് മാത്രമാണ് , കാടിനുള്ളിൽ മാലിന്യം വലിച്ചെറിയുന്നത് കർഷകസമൂഹത്തിന് ഗുണം കിട്ടുന്ന കാര്യമാണോ മന്ത്രി ചോദിക്കുന്നു. കർഷക സമൂഹത്തിന്റെ അസ്വസ്ഥത മാറ്റേണ്ട ചുമതല ജോസ് കെ മാണിക്ക് ഉണ്ട് എന്നും അദ്ദേഹം അത് ചെയ്യുന്നത്തിൽ സന്തോഷമേയുള്ളൂ എന്നും മന്ത്രി പറഞ്ഞു.