For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി മുഹമ്മദ് റിയാസിന്റെ ശിശുദിന ആശംസകൾ

01:26 PM Nov 14, 2024 IST | ABC Editor
സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി മുഹമ്മദ് റിയാസിന്റെ  ശിശുദിന ആശംസകൾ

സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി മുഹമ്മദ് റിയാസിന്റെ ശിശുദിന ആശംസകൾ ഒപ്പം തന്റെ ബാല്യകാല ചിത്രവും. മന്ത്രിയുടെ തന്നെ ഒരു പഴയകാല ഫോട്ടോയാണ് അദ്ദേഹം ശിശുദിനത്തിൽ പങ്കുവെച്ചത്. ‘വികൃതിയൊന്നും ഇല്ലാത്ത പണ്ടത്തെ ഒരു പാവം കുട്ടി’ എന്ന തലക്കെട്ടോടെയാണ് മന്ത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്.

തലയില്‍ ഒരു തൊപ്പിയും , കഴുത്തില്‍ പുലി നഖം മാലയും, സ്റ്റൈലായി പോസ് ചെയ്യുന്ന ചിത്രമാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്.’കണ്ണ് അന്നും ഇന്നും ഒരുപോലെ, കുഞ്ഞു നാളത്തെ ഫോട്ടോയിൽ കുറുമ്പത്തരം കാണുന്നുണ്ട്, ഞങ്ങളുടെ സ്വന്തം മിനിസ്റ്റർ, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്‍റുകള്‍. അതേസമയം സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ശിശുദിനാഘോഷം നടക്കുകയാണ്. എല്ലാവർഷവും സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നതും കുട്ടികൾക്ക് മിഠായികളും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നതും ആഘോഷത്തിന്റെ ഭാഗമാണ്

Tags :