അതെല്ലാം ചിലരുടെ ഭാവനപരമായ എഴുത്ത്; മുനമ്പത്ത് റീസർവേ നടത്താൻ സർക്കാർ നീക്കമെന്ന റിപ്പോർട്ട് തള്ളി മന്ത്രി പി രാജീവ്
മുനമ്പത്ത് റീസർവേ നടത്താൻ സർക്കാർ നീക്കമെന്ന റിപ്പോർട്ട് തള്ളി മന്ത്രി പി രാജീവ്. അത് ചിലരുടെ ഭാവനാപരമായ എഴുത്താണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന് ഉന്നതല യോഗത്തിനുശേഷമേ ശാശ്വത പരിഹാരം എന്തെന്ന് കണ്ടെത്താൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു. ആരെങ്കിലും നിയമപരമായി മുന്നോട്ടു പോയാൽ പോലും മുനമ്പം ജനത കുടിയിറക്കപ്പെടാൻ പാടില്ലെന്നും അതിന്റെ നിയമവശങ്ങളാണ് സർക്കാർ പരിശോധിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.
ലീഗ് നിലപാട് മാറ്റിയത് സ്വാഗതാർഹമെന്നും, സന്ദീപ് വാര്യരുടെ നേതാവ് ഇപ്പോഴും നരേന്ദ്ര മോദി തന്നെയാണന്നും . അതുകൊണ്ടാണ് വയനാട് ഉപതിരഞ്ഞെടുപ്പിന് മുൻപ് സന്ദീപ് കോൺഗ്രസിൽ ചേരാതിരുന്നത്. എന്നും ശാഖയ്ക്ക് കാവൽ നിന്നയാൾ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമ്പോൾ ശാഖ നടത്തിയയാൾക്ക് കോൺഗ്രസ് അധ്യക്ഷനാകാമെന്ന് മന്ത്രി പരിഹസിച്ചു പറഞ്ഞു.