വഖഫ് ഭൂമി തർക്കത്തിൽ ഇടപെട്ട് മുഖ്യമന്ത്രിക്കെതിരെ മന്ത്രി പ്രകാശ് ജാവദേക്കർ
മുനമ്പം ഭൂമി പ്രശ്നത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. മുനമ്പത്ത് ഉള്ളവരുടെ ഭൂനികുതി സ്വീകരിക്കുന്നതമുനമ്പത്ത് ഉള്ളവരുടെ ഭൂനികുതി സ്വീകരിക്കുന്നത് നിർത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറയുന്ന മുഖ്യമന്ത്രി വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്നത് എന്തിനാണെന്നും പ്രകാശ് ജാവദേകർ ചോദിക്കുന്നു.
വഖഫ് ഭേദഗതി നിയമം വന്നാൽ മുനമ്പത്ത് ഉള്ളവർക്ക് സഹായമാകും. പിന്നെ എന്തിനാണ് കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും എതിർക്കുന്നത്. വഖഫ് ഭേദഗതി ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കിയവരാണ് എൽ.ഡി.എഫും യു.ഡി.എഫും. രണ്ട് മുന്നണികളുടെയും പ്രീണന രാഷ്ട്രീയമാണ് സംയുക്ത ബില്ലിന് കാരണം. മുനമ്പത്തുള്ളവരുടെ കൂടെയാണോ ഭരണപക്ഷവും പ്രതിപക്ഷവും എന്നും ,
മുനമ്പത്തെ 610 കുടുംബങ്ങൾക്കുവേണ്ടി നിയമസഭയിൽ പ്രമേയം പാസ് ആകാൻ തയ്യാറാണോ എന്നും മന്ത്രി പ്രകാശ് ജാവദേക്കർ ചോദ്യം ചെയ്തു .