Film NewsKerala NewsHealthPoliticsSports

എന്റെ ജീവന് ഒരുപാടുപേർ വില പറഞ്ഞിട്ടുണ്ട്; ഫേസ് ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാൻ 

10:04 AM Nov 23, 2024 IST | Abc Editor

ഇത്രയും പ്രതിഷേധങ്ങൾ നടക്കുന്ന അവസരത്തിൽ മന്ത്രി സജി ചെറിയാന്റെ ഫേസ് ബുക്ക് പോസ്റ്റാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, മന്ത്രിയുടെ പോസ്റ്റ് രൂപം ഇങ്ങനെ എന്റെ പൊതു പ്രവര്‍ത്തനം 8ാം ക്ലാസ്സില്‍ തുടങ്ങിയതാണ് . 13 വയസ്സ് . ഇന്ന് 59, …45 വര്‍ഷം കഴിഞ്ഞു . വലതുപക്ഷ വേട്ടയാടലുകള്‍ നേരിട്ടാണ് ഇവിടെ വരെ എത്തിയത് . പാര്‍ട്ടി ദുര്‍ബലമായ നാട്ടില്‍ 32000 വരെ ഭുരിപക്ഷം നേടി,എന്റെ ജീവന് ഒരു പാട് പേര്‍ വില പറഞ്ഞിട്ടുണ്ട് .  ഒന്നും കൂസിയിട്ടില്ല. ഒന്നിന്റെ മുന്നിലും എന്റെ ആശയം പണയം വച്ചിട്ടില്ല ,ഞാന്‍ സാധാരണ മനുഷ്യനു വേണ്ടി എന്റെ ജീവിതം സമര്‍പ്പിച്ച ആളാണ് . ഞാന്‍ പാവപ്പെട്ടവനെയും എന്റെ മുന്നില്‍ എത്തുന്നവരെയും ജാതിമത രാഷ്ട്രീയ പരിഗണനകള്‍ ഇല്ലാതെ സ്‌നേഹിച്ചു .

എല്ലാ കാര്യങ്ങളും സത്യസന്ധമായി ആക്ഷേപങ്ങള്‍ ഇല്ലാതെ ചെയ്തു . അതിനെല്ലാം എന്റെ പാര്‍ട്ടി എനിക്ക് അംഗീകാരം നല്‍കിയിട്ടുമുണ്ട് . എന്നെ ജയിപ്പിച്ച ജനങ്ങള്‍ എന്താണ് ആഗ്രഹിച്ചത് അതിന്റെ പത്തു മടങ്ങ് 6 വര്‍ഷം കൊണ്ടു എല്ലാവരുടെയും പിന്തുണകൊണ്ട് ഇതിനോടകം നിറവേറ്റി.ബാക്കി ചെയ്യാന്‍ വരും നാളുകള്‍ കൊണ്ടു കഴിയും. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒരു കാര്യം ജനങ്ങളോടെ ഞാന്‍ പറഞ്ഞു.. ഞാന്‍ വഴി ഈ നാടിനും ചെങ്ങന്നൂരിലെ ജനങ്ങള്‍ക്കും ഒരു അപമാനവും ഉണ്ടാക്കില്ല. അത് ഞാന്‍ പാലിച്ചിട്ടുണ്ട് . നിലപാടുകള്‍ എന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്, വേണമെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ തള്ളാം . അത് നാളെയും തുടരും.മറിച്ച് വേട്ടയാടല്‍ , ഭീഷണി , അക്ഷേപങ്ങള്‍ വേണ്ട. പതിറ്റാണ്ടുകളായി സഹിക്കുന്നു .ഞാനും ഒരു മനുഷ്യനാണ് എനിക്കും ഒരു കുടുംബം ഉണ്ട്.

ഈ നാടിന് അറിയാം ഞാന്‍ ആരാണെന്ന്. ആര്‍ക്കും പരസ്യമായി ആഡിറ്റ് ചെയ്യാം .നേരിട്ട് ചോദിക്കാം ഒരു തടസ്സവുമില്ല… നിങ്ങള്‍ക്ക് കഴിയാത്ത കാര്യങ്ങള്‍ ചെങ്ങന്നൂരില്‍ നടപ്പാക്കുമ്പോള്‍ തകര്‍ക്കാമെന്ന് കരുതുന്നത് അത് ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കാളുടെ സ്വപ്നവും അസ്യൂയയും മാത്രം.. ഇവിടെ കാര്യങ്ങള്‍ അവസാനിക്കുന്നില്ല. ഇതുവരെ പറയാത്ത പല കാര്യങ്ങളും എന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നത് നല്ലതാണ്… പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും ക്ഷമയ്ക്കും ഒരതിരുണ്ട്. എല്ലാ തെളിവും വെറുതെ ആകില്ല എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്, എന്നാൽ ഈ പോസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളിൽ അദ്ദേഹം ഡിലീറ്റ് ചെയ്യുകയും ചെയ്യ്തു.

Tags :
Facebook postMinister Saji Cherian
Next Article