സി പി എം വിട്ട മധു മുല്ലശ്ശേരി ഇനിയും ബി ജെ പി യിലേക്ക്; കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും,വി മുരളീധരനും ചേർന്ന് മധുവിന് ഷാളണിയിച്ചു സ്വീകരിച്ചു
02:51 PM Dec 03, 2024 IST | Abc Editor
സി പി എം വിട്ട മധു മുല്ലശ്ശേരി ഇനിയും ബി ജെ പി യിലേക്ക്, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും,മുൻ മന്ത്രി വി മുരളീധരനും ചേർന്ന് മധുവിന് ഷാളണിയിച്ചു സ്വീകരിച്ചു. ഇരുവർക്കും മധു ഇളനീർ നൽകിയാണ് വീട്ടിലേക്ക് ക്ഷണിച്ചത്. മധുവിന്റെ മകളും ബി ജെ പി യിലേക്ക് ചേരുമെന്നാണ് ചില സൂചനകൾ. ഇന്ന് 11 മണിയോടെയാണ് സുരേഷ് ഗോപിയും, സംഘവും വീട്ടിലെത്തിയത്.മധുവിനെ ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനാണ് ഇവർ എത്തിയത്.
താൻ സി പി എമ്മിൽ നിന്നും മാറാൻ കാരണം സിപിഎമ്മിൽ നിൽക്കാൻ കഴിയാത്ത അത്ര പ്രതിസന്ധിയായിരുന്നു എന്നാണ് മധു പ്രതികരിക്കുന്നത്. കൂടാതെ താൻ സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ താൻ ആകൃഷ്ടനായിരുന്നു എന്നും, ഇനിയും നിരവധി പേർ ബിജെപിയിലേക്ക് എത്തുമെന്നും മധു പറയുന്നു.