മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിനെത്തിയ മന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ വീഴ്ച്ച, ദേഷ്യപെട്ടുകൊണ്ട് മന്ത്രി
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വന്ന ഒരു വീഴ്ച അദ്ദേഹത്തെ ചൊടിപ്പിച്ച സംഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്.മണ്ണാറശാല ക്ഷേത്രത്തിലെ പുരസ്കാര ദാന ചടങ്ങ് കഴിഞ്ഞ് മടങ്ങാൻ നോക്കുമ്പോൾ തന്റെ ഔദ്യോഗിക വാഹനം കാണുന്നില്ല ,ഒദ്യോഗിക വാഹനം കാത്ത് അദ്ദേഹം അഞ്ചുമിനിറ്റിലധികം റോഡിൽ നിന്നു. എന്നിട്ടും ഒരു പ്രയോജനം ഉണ്ടായില്ല. പിന്നെ ഒട്ടും താമസിക്കാതെ തന്റെ കണ്മുന്നിൽ കണ്ട ഒരു ഓട്ടോറിക്ഷയില്‍ അദ്ദേഹം സ്ഥലം വിട്ടു.
ഈ സമയം വാഹന വ്യൂഹം പടിഞ്ഞാറേ നടയിൽ അദ്ദേഹത്തെ കാത്തുനിൽക്കുകയായിരുന്നു.മന്ത്രി അവിടെക്കിടന്ന ഓട്ടോയിൽ കയറി കുമരകത്തുപോകാൻ ആവശ്യപ്പെട്ടതോടെ ഓട്ടോക്കാരൻ പരുങ്ങി. രണ്ടുകിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴേക്കും വാഹനവ്യൂഹം കുതിച്ചെത്തി. ഗൺമാൻ ഉൾപ്പെടെയുള്ളവർ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോൾ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവർക്ക് പറഞ്ഞുകൊടുക്കാൻ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഒദ്യോഗിക വാഹനത്തിൽ കുമരകത്തേക്ക് പോവുകയായിരുന്നു.