For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ തന്നെ ഒരുപാട് വിഷമിപ്പിച്ചു, നടിയ്ക്ക് കുറച്ചു പൈസയും ,സിനിമയും കിട്ടിയപ്പോൾ അഹങ്കാരം; സിനിമ നടിക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

10:29 AM Dec 09, 2024 IST | Abc Editor
വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ തന്നെ ഒരുപാട് വിഷമിപ്പിച്ചു  നടിയ്ക്ക് കുറച്ചു പൈസയും  സിനിമയും കിട്ടിയപ്പോൾ അഹങ്കാരം  സിനിമ നടിക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ നടി ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ട പ്രശസ്‌ത മലയാള സിനിമ നടിക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരു സമയത്ത് സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരിയായി ഉന്നതിയിലെത്തുമ്പോൾ ഈ നടി ഇപോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമർശിച്ചു. 16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടിയാണ് നൃത്തം പഠിക്കാൻ നടിയോട് ആവശ്യപ്പെട്ടത് മന്ത്രി പറയുന്നു.

യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോടാണ് പത്ത് മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചത്. അവർ സമ്മതിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ തന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത് മന്ത്രി പറഞ്ഞു. എന്നാൽ നടി ആരാണെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. തുടർന്ന് ഇത്രവലിയ തുകനൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാൻ തീരുമാനിച്ചുവെന്നും ,കുറച്ച് സിനിമയും കുറച്ച് കാശും ആയപ്പോൾ കേരളത്തോട് ഇവർ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ഈ നടി കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളോടാണ് അഹങ്കാരം കാണിച്ചിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

Tags :