Film NewsKerala NewsHealthPoliticsSports

സർക്കാർ അധ്യാപകർ ഇനിയും സ്വാകാര്യ ട്യൂഷൻ സെന്ററുകളിൽ ജോലി ചെയ്യാൻ പാടില്ല; കർശന നടപടിയുമായി മന്ത്രി വി ശിവൻകുട്ടി

04:27 PM Dec 17, 2024 IST | Abc Editor

സർക്കാർ അധ്യാപകർ ഇനിയും സ്വാകാര്യ ട്യൂഷൻ സെന്ററുകളിൽ ജോലി ചെയ്യാൻ പാടില്ല കർശന നടപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പിടിഎ അധികൃതരോട്അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരം നടപടികൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇനിയും ഇക്കാര്യങ്ങൾ പോലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും മന്ത്രി പറഞ്ഞു.

അധ്യാപക തസ്തികകൾ ഉണ്ടായാൽ നിയമിക്കാൻ പി എസ് സി ലിസ്റ്റുകൾ തന്നെ നിലവിൽ ഉണ്ട് മന്ത്രി പറഞ്ഞു, കേരളത്തിൽ പൊതു വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെട്ടത് പൊതു സമൂഹത്തിന്റെയാകെ പിന്തുണയോടെയാണ്. അതേസമയം ക്രിസ്മസ് പരീക്ഷ പേപ്പറിലെ ചില ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ വന്നതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയ്ക്കും സൈബർ സെല്ലിനും പരാതി നൽകി.

Tags :
Government teachers should no longer work in private tuition centresMinister V Sivankutty
Next Article