വിഴിഞ്ഞത്ത് കേന്ദ്രം വിവേചനാപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് മന്ത്രി വി എൻ വാസവൻ
02:18 PM Dec 09, 2024 IST | Abc Editor
വിഴിഞ്ഞത്ത് കേന്ദ്രം വിവേചനാപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം വിജിഎഫ് ഫണ്ടുമായി ബന്ധപ്പെട്ടാണ് മന്ത്രി വാസവന്റെ വിമർശനം. കേന്ദ്രം സംസ്ഥാനത്തിന് അർഹത പെട്ടതൊന്നും തരുന്നില്ല. കേന്ദ്രസർക്കാരിൻ്റെ സമീപനം വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങിനെ ബാധിക്കില്ല. ഒരു രൂപപോലും ഇതുവരെ നിർമാണത്തിന് കേന്ദ്രം മുടക്കിയിട്ടില്ല.വയനാടിനോടുള്ള കേന്ദ്ര വിവേചനം ചർച്ചയാകുമ്പോഴാണ് വിഴിഞ്ഞം വിജിഎഫ് വിഷയത്തിലെ പ്രശ്നമെന്നും മന്ത്രി വാസവൻ പറഞ്ഞു.
അതേസമയം തുത്തുക്കുടി പദ്ധതിയ്ക്ക് കേന്ദ്രം ഗ്രാൻ്റ് നൽകുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്‌ടി ഇനങ്ങളിൽ ലഭിക്കുന്ന വരുമാനത്തെ സംബന്ധിച്ച് കേന്ദ്ര സർക്കാർ മറച്ചു പിടിക്കുകയാണ് എന്നും മന്ത്രി വാസവൻ പറഞ്ഞു.