Film NewsKerala NewsHealthPoliticsSports

മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിൽ നടക്കുന്ന ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി യോഗി ആദിത്യനാഥ്

12:12 PM Dec 24, 2024 IST | Abc Editor

മഹാകുംഭ മേളയുടെ ഭാ​ഗമായി പ്രയാഗ്‌ രാജിൽ നടക്കുന്ന ഒരുക്കങ്ങൾ വിലയിരുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ജനുവരി 13മുതൽ ഫെബ്രുവരി 26വരെയാണ് പ്രയാഗ്‌രാജിൽ കുംഭമേള ആഘോഷങ്ങൾ. അതേസമയം തീർത്ഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിർദേശ൦ നൽകിയിരുന്നു. അതുപോലെ തീർത്ഥാടകർക്കും ,വിനോദ സഞ്ചാരികൾക്കും സു​ഗമമായ യാത്രാ സൗകര്യം, മികച്ച താമസ സൗകര്യം എന്നിവ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഫെയർ ഏരിയയിലെ നിർമാണിത്തിലിരിക്കുന്ന ടെന്റ് സിറ്റിയും അദ്ദേഹം സന്ദർശിച്ചു.

കൂടാതെ  അദ്ദേഹം  ദശാശ്വമേധ് മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തുകയും   ദശാശ്വമേധ ഘട്ടിൽ ​ഗം​ഗാ ആരതിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവുംവലിയ ആത്മീയസംഗമമായി വിശേഷിപ്പിക്കപ്പെടുന്ന 45 ദിവസത്തെ മേളയിൽ കോടിക്കണക്കിന് ആളുകളാണ് എത്തുന്നത്. വിവിധ രംഗങ്ങളിൽ തൊഴിലും വരുമാനവും കൊണ്ടുവരും.അതിനാൽ മഹാകുംഭമേള രണ്ടുലക്ഷം കോടി രൂപ ഉത്തർപ്രദേശിന് നേടിത്തരുമെന്നാണ് അധികൃതർ കരുതുന്നത്.

യാത്ര, താമസം, ഭക്ഷണം, എന്നിങ്ങനെ പല മേഖലകളിലായി ഒരു തീർഥാടകൻ ശരാശരി 8000 രൂപ നീക്കിവെക്കുന്നുവെന്നാണ് അധികൃതർ കരുതുന്നത്. കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ കണക്കുപ്രകാരം 2013-ൽ 12,000 കോടിയും 2019-ൽ 1.2 ലക്ഷം കോടിയുമായിരുന്നു കുംഭമേളയിൽനിന്നുള്ള റവന്യു വരുമാനം.

Tags :
Chief Minister Yogi AdityanathPrayag Raj as part of the Maha Kumbh Mela
Next Article