മുനമ്പത്ത് നോട്ടീസ് അയച്ചത് 12 ബിസ്സിനെസ്സുകാർക്ക് മാത്രം, 12 എന്ന് പറയുന്നത് ആയിരം ആക്കുന്നത് ഗൂഡലോചനയുടെ പുറത്ത്; എം കെ സക്കീർ
മുനമ്പത്ത് നോട്ടീസ് അയച്ചത് 12 ബിസിനസുകാർക്ക് മാത്രമെന്ന് വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. 12 പേർക്ക് നോട്ടീസ് നൽകിയത് ആയിരം എന്ന് പ്രചരിപ്പിക്കുന്നത് ഗൂഢാലോചന എന്നും അദ്ദേഹം ചൂണ്ടികാണിച്ചു. കുടിയിറക്കം എന്ന് പറഞ്ഞത് എങ്ങനെ എന്നറിയില്ല. ഇതുവരെയും കുടിയിറക്കൽ നോട്ടീസ് ആർക്കും നൽകിയിട്ടില്ല എന്നും എം കെ സക്കീർ പറഞ്ഞു. എന്നാൽ രണ്ടു വർഷങ്ങൾക്കു മുമ്പ് നോട്ടീസ് അയച്ചിരുന്നു, വഖഫ് ബോർഡ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജുഡീഷ്യൽ കമ്മീഷനെ വെക്കാനുള്ള സർക്കാർ തീരുമാനത്തെ എം കെ സക്കീർ സ്വാഗതം ചെയ്തു. ഇനിയും കാര്യങ്ങൾ ജുഡീഷ്ണൽ കമ്മീഷൻ നോക്കും. ജുഡീഷ്യൽ കമ്മീഷനുമായി സഹകരിക്കുമെന്നും എം കെ സക്കീർ പറഞ്ഞു. വളരെ സത്യസന്ധമായാണ് ഗവൺമെൻറ് മുന്നോട്ടുപോകുന്നത്.ഒപ്പം അതിലേറെ സത്യസന്ധമായാണ് ബോർഡും പ്രവർത്തിക്കുന്നത്. അനാവശ്യമായ പ്രചരണങ്ങൾ നടത്തി വെറുതെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്നും സക്കീർ പ്രതികരിച്ചു.ഏതെങ്കിലും വസ്തുക്കൾ ചൂണ്ടിക്കാട്ടിയാൽ വഖഫ് ആകില്ലെന്നും അതിന് രേഖകൾ വേണമെന്നും സക്കീർ പറഞ്ഞു.