പണം കൊടുത്തു മന്ത്രി ആകുന്ന പരിപാടി എൽ ഡി എഫിൽ നടക്കില്ല; എം എൽ എ തോമസ് കെ തോമസിന്റെ കോഴ ആരോപണത്തിൽ പ്രതികരിച്ചു, മന്ത്രി കെ ബി ഗണേഷ് കുമാർ
പണം കൊടുത്തു മന്ത്രി ആകുന്ന പരിപാടി എൽ ഡി എഫിൽ നടക്കില്ല എം എൽ എ തോമസ് കെ തോമസിന്റെ കോഴ ആരോപണത്തിൽ പ്രതികരിച്ചു മന്ത്രി കെ ബി ഗണേഷ് കുമാർ. എൽഡിഎഫിൽ പണം നൽകി സ്വാധീനിക്കാൻ ഒരിക്കലും കഴിയില്ല, എൽഡിഎഫ് അങ്ങനെ സമ്പന്നരുടെ പ്രസ്ഥാനം അല്ല. എൽഡിഎഫിന്റെ എംഎൽഎമാരാരും അങ്ങനെ ചെയ്യുന്നവരല്ല മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
എൽ ഡി എഫ് ചർച്ച ചെയ്യ്താണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. എൽഡിഎഫിൽ പണം നൽകി സ്വാധീനിക്കാൻ ഒരിക്കലും കഴിയില്ല, കേരളത്തിലെ എൽഡിഎഫ് എംഎൽഎമാർ അത്തരത്തിലൊരു നാണംകെട്ട കാര്യം ചെയ്യില്ല. എൽഡിഎഫ് അങ്ങനെ ചെയ്യുന്ന ടീമല്ല.അങ്ങനെ കരുതുന്നവർക്കാണ് നാണക്കേടെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു, പിന്നെ കേരള കോൺഗ്രസ് ബി ക്ക് മന്ത്രിസ്ഥാനം പങ്കിടണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. കൃത്യമായ തീയതിയിൽ അത് പാലിക്കപ്പെട്ടു. അതിന് ഒരു സ്വാധീനത്തിന്റെയും ആവശ്യമില്ല.ഇപ്പോൾ പണം നൽകി എന്തും വാങ്ങാമെന്ന് കരുതുന്നവർക്ക് അങ്ങനെയൊക്കെ തോന്നും അതിൽ ഒന്നും പറയാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു.