For the best experience, open
https://m.abcmalayalamonline.com
on your mobile browser.

എം എം ലോറൻസിന്റെ മൃതുദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകും; മകൾ ആശ ലോറൻസിന്റെ ഹർജി തള്ളി ഹൈ കോടതി 

03:29 PM Oct 23, 2024 IST | suji S
എം എം ലോറൻസിന്റെ മൃതുദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകും  മകൾ ആശ ലോറൻസിന്റെ ഹർജി തള്ളി ഹൈ കോടതി 

അന്തരിച്ച സി പി ഐ എം നേതാവ്  എം എം ലോറൻസിന്റെ മൃതുദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകുമെന്ന് ഹൈ കോടതി ഉത്തരവ്, ലോറൻസിന്റെ മകൾ ആശാ ലോറൻസ് നൽകിയ ഹർജി തള്ളിയാണ് കോടതി ഇങ്ങനൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ആശയുടെ ആവശ്യം മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കാരിക്കാൻ അനുവദിക്കണമെന്നായിരുന്നു. എന്നാൽ ആശയുടെ ഈ ഹർജിയാണ് കോടതി തള്ളിയിരിക്കുന്നത്.

അതേസമയം സെപ്റ്റംബർ 21ന് കൊച്ചിയിൽ വച്ചായിരുന്നു എം എം ലോറൻസ്  അന്തരിച്ചത്. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി സിപിഐഎമ്മിന്റെ ദീർഘകാല  കരുത്തുറ്റ നേതാവായിരുന്നു എം എം ലോറന്‍സ്.

Tags :