For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കച്ചിലെ BSF സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി

04:28 PM Oct 31, 2024 IST | Sruthi S
കച്ചിലെ bsf സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി

കച്ചിലെ BSF സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി. ഗുജറാത്തിലെ കച്ചിൽ ഇന്ത്യ-പാക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന BSF സൈനികർക്കൊപ്പമാണ് നരേന്ദ്ര മോദി ദീപാവലി ദിനം ആഘോഷിച്ചത്. സന്ദർശനവേളയിൽ സർ ക്രീക്കിന് സമീപത്തെ ലക്കി നാലയിലെ സൈനികർക്ക് പ്രധാനമന്ത്രി മധുരം നൽകി.

ഭാരത്തിലെ പൗരന്മാർക്ക് സന്തോഷവും ആരോ​ഗ്യവും സമൃദ്ധിയും ഉണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചിരുന്നു. വളരെയേറെ വെല്ലുവിളി നിറഞ്ഞ ഒരു ചതുപ്പ് പ്രദേശമുള്ള ക്രീക്ക് അതിർത്തിയുടെ ആരംഭ പോയിൻ്റാണിത്. പാകിസ്താനിൽ നിന്നുള്ള മയക്കുമരുന്ന് കടത്തുകാരും ഭീകരരും പലപ്പോഴും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ഈ മേഖലയിലൂടെയാണ്. സൈനികർ ജോലിയിൽ അഭിമുഖീകരിക്കുന്ന പ്രേശ്നങ്ങളെ കുറിച്ച് അദ്ദേഹം ചോദിച്ചു മനസിലാക്കി. എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ച് അറിഞ്ഞതിന് ശേഷമായിരുന്നു മടക്കം.

Tags :