ജനസംഖ്യ നിയന്ത്രണം വേണമെന്ന് മോദിയും, ജനസംഖ്യ നിയന്ത്രണം വേണ്ടെന്ന് മോഹന്‍ ഭഗവത്; ഇതിൽ ശരിയായ നിലപാട് ഏതെന്ന് പരിഹസിച്ചു, സന്ദീപ് വാര്യർ
ജനസംഖ്യ നിയന്ത്രണം അത്യാവശ്യമില്ലെന്നും സമൂഹം നിലനില്‍ക്കാന്‍ മൂന്നു കുട്ടികള്‍ വരെ ഒരു കുടുംബത്തിന് വേണമെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത് പറഞ്ഞിരുന്നു, ജനസംഖ്യ നിയന്ത്രണം വേണമെന്ന നരേന്ദ്ര മോദിയുടെയും നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിപരിഹസിച്ചുകൊണ്ടുള്ള സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. പ്രധാനമന്ത്രി പറയുന്നതാണോ ആര്‍എസ്എസ് സര്‍ സംഘചാലക് പറയുന്നതാണോ ശരിയായ നിലപാട് എന്നാണ് സന്ദീപ് വാര്യര്‍ ചോദിക്കുന്നത്. തന്നെ ഫോളോ ചെയ്യുന്നവരുടെ അഭിപ്രായവും സന്ദീപ് തേടിയിട്ടുണ്ട്.
ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാന്‍ കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞത്. നാഗ്പൂരില്‍ നടന്ന കാതലെ കുല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ വികസിത ഭാരതത്തിന് ജനസംഖ്യ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു. പ്രധാനമന്ത്രി പറയുന്നതാണോ ആര്‍എസ്എസ് സര്‍ സംഘചാലക് പറയുന്നതാണോ ശരിയായ നിലപാട്, നിങ്ങളുടെ അഭിപ്രായത്തിനായി താൻ കാത്തിരിക്കുന്നു എന്നാണ് സന്ദീപ് വാര്യർ തന്റെ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.