For the best experience, open
https://m.abcmalayalamonline.com
on your mobile browser.

എ ആർ റഹ്മാൻ്റെയും ഭാര്യ സൈറ ഭാനുവിൻ്റെയും വേർപിരിയലിന് പിന്നിൽ മോഹിനി ഡേആണോ? പ്രതികരിച്ച് അഭിഭാഷക

12:14 PM Nov 22, 2024 IST | Abc Editor
എ ആർ റഹ്മാൻ്റെയും ഭാര്യ സൈറ ഭാനുവിൻ്റെയും വേർപിരിയലിന് പിന്നിൽ മോഹിനി ഡേആണോ   പ്രതികരിച്ച് അഭിഭാഷക

എ ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ അദ്ദേഹത്തിന്റെ ബാൻഡിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു.എന്നാൽ ഈ വാർത്തക്ക് പിന്നാലെയിപ്പോൾ വിശദീകരണവുമായി സൈറാ ഭാനുവിന്റെ അഭിഭാഷക വന്ദന ഷാ രംഗത്തെത്തിയിരിക്കുകയാണ്. റഹ്മാൻ്റെയും സൈറയുടെയും വിവാഹമോചനവും മോഹിനി ഡേയുടെ വിവാഹമോചനവും തമ്മിൽ യാതൊരു ബന്ധവുമില്ലന്നും . സൈറയും റഹ്മാനും സ്വന്തം നിലയിലാണ് ഈ തീരുമാനമെടുത്തത് എന്നും ആയിരുന്നു അഭിഭാഷക പറഞ്ഞത്.

എന്നാൽ ഇരുവരുടെയും വിവാഹമോചനത്തില്‍ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ, നഷ്ട പരിഹാരങ്ങളെ ക്കുറിച്ചോ യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും  അഭിഭാഷക വന്ദന ഷാ പറയുന്നു.ഇരുവരുടെയും സൗഹാർദ്ദ പരമായ വിവാഹമോചനമായിരിക്കും. “കാര്യമായ വൈകാരിക സമ്മർദ്ദമാണ്” ഇരുവരുടെയും വേർപിരിയലിന് കാരണം. സ്‌നേഹിച്ചിട്ടും, തങ്ങൾക്കിടയിൽ വളർന്ന വിടവ് നികത്താൻ ദമ്പതികൾക്ക് കഴിഞ്ഞില്ല. വിവാഹമോചനം ആഘോഷിക്കേണ്ട അവസരമല്ലെന്നും വന്ദന ഷാ വ്യക്തമാക്കി. ഇരുവരുടെയും വിവാഹമോചന വാർത്ത പുറത്തുവിട്ടത് വന്ദനയായിരുന്നു.

Tags :