For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിൽ, അവിടെ ഭരണവിരുദ്ധ വികാരം വോട്ട് ആയില്ല, ജനങ്ങൾ ഒരു താക്കീത് കൂടി നൽകി; കെ മുരളീധരൻ

04:20 PM Nov 23, 2024 IST | Abc Editor
പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിൽ  അവിടെ ഭരണവിരുദ്ധ വികാരം വോട്ട് ആയില്ല  ജനങ്ങൾ ഒരു താക്കീത് കൂടി നൽകി  കെ മുരളീധരൻ

പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ചേലക്കരയിലെ തിരിച്ചടി പാർട്ടി ഗൗരവത്തിൽ കാണുന്നുണ്ട് ,എൽഡിഫ് പരസ്യം എൽഡിഎഫിനെ സ്നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്നും മുരളീധരൻ കുറ്റപ്പെടുത്തികൊണ്ട് പറഞ്ഞു. പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിലാണ്  . ചേലക്കരയിൽ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ലെന്നും ജനങ്ങൾ ഒരു താക്കീത് കൂടി നൽകിയതാണെന്നും  കെ മുരളീധരൻ പറഞ്ഞു.

സന്ദീപ് വാര്യർ  വരുന്നത് കൊണ്ട് വോട്ട് നഷ്ടപ്പെടുമെന്ന ചിലരുടെ പ്രവചനം ശരിക്കും  തെറ്റിപ്പോയി.  സന്ദീപ് വാര്യർ വന്നത് ഭൂരിപക്ഷം അരക്കിട്ട് ഉറപ്പിച്ചെന്നും,സന്ദീപ് എന്ന  ഒരാൾ വന്നതിൻ്റെ  ഗുണം ചെയ്തെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Tags :