For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഉമർ ഫൈസി മുക്കം നടത്തിയ കള്ളന്മാർ എന്ന പരമർശത്തിന് പിന്നാലെ തർക്കങ്ങൾ പരിഹരിക്കാൻ ചേർന്ന സമസ്‌ത മുശാവറാ യോഗത്തിൽ നിന്നും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി

04:26 PM Dec 12, 2024 IST | Abc Editor
ഉമർ ഫൈസി മുക്കം നടത്തിയ കള്ളന്മാർ എന്ന പരമർശത്തിന് പിന്നാലെ തർക്കങ്ങൾ പരിഹരിക്കാൻ ചേർന്ന സമസ്‌ത മുശാവറാ യോഗത്തിൽ നിന്നും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി

തർക്കങ്ങൾ പരിഹരിക്കാൻ ചേർന്ന സമസ്ത മുശാവറാ യോഗത്തിൽ നിന്ന് അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപോയി.ഉമർ ഫൈസി മുക്കം നടത്തിയ ‘കള്ളന്മാർ’ എന്ന പരാമർശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഇറങ്ങിപ്പോക്കൽ. സമസ്തയിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ ഉമർഫൈസി മുക്കത്തിനോടുള്ള നിലപാട് കടുപ്പിക്കുകയാണ്, സംഘടനയിലെ മുസ്ലിം ലീഗ് അനുകൂല വിഭാഗം. ഈ കാര്യം മുശാവറ അംഗം ഡോക്ടർ ബഹാവുദ്ദീൻ നദ്വിയാണ് മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം ചേർന്ന മുശാവറ യോഗത്തിൽ വിവാദ വിഷയങ്ങൾ നടപടി ഉണ്ടാകുമെന്ന് ലീഗിന്റെ അനുകൂല വിഭാഗം കണക്ക് കൂട്ടിയെങ്കിലും അതുണ്ടാവാതെ വന്നതോടെയാണ് നിലപാട് കടുപ്പിക്കുന്നത്.ഉമർ ഫൈസി അടക്കമുള്ളവർക്കെതിരെ നടപടി എടുക്കാൻ നേതൃത്വത്തെ സമ്മദർദത്തിലാക്കാനാണ് ശ്രമം. മുസ്ലീം ലീഗ് -സമസ്ത സമവായ ചർച്ചയ്ക്ക് പിന്നാലെ സമസ്ത യോഗവും വിവാദത്തിൽ കലാശിച്ചത് സമസ്ത നേതൃത്വത്തെ കൂടുതൽ സമ്മർദ്ദത്തിൽ ആകുന്നുണ്ട്.

Tags :