Film NewsKerala NewsHealthPoliticsSports

പൂരം കലക്കൽ; മുഖ്യ മന്ത്രി മാറ്റിപ്പറഞ്ഞു ആളുകളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണ൦ , കെ മുരളീധരൻ 

03:51 PM Oct 28, 2024 IST | suji S

നിയമസഭയിൽ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞുവെന്നും ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് മുരളീധരൻ പറയുന്നു, മുഖ്യ മന്ത്രി പിണറായി വിജയനെതിരെ കെ മുരളീധരൻ.പൂരം കലക്കൽ സംഭവുമായി ബന്ധപെട്ടു മുഖ്യ മന്ത്രി പറഞ്ഞത് വെടിക്കെട്ട് മാത്രം അൽപം താമസിച്ചു എന്നാണ് എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങനെ പറയുന്നത് .മൂന്ന് മണി മുതൽ ഏഴ് മണിവരെ പൂരം നിർത്തിവെച്ചത് പോലെയാണ് മുരളീധരൻ പറയുന്നു. ഇതിന്റെ സത്യം പുറത്ത് വരണം. പൂരം കലങ്ങിയതാണെന്ന് എഫ്ഐആർ ശരിക്കും വ്യക്തമാക്കുന്നുണ്ട്.

36 മണിക്കൂർ നീണ്ട് നിൽക്കുന്ന ചടങ്ങിൽ തടസം ഉണ്ടായി. പൂരം വിഷയത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണ്. സിപിഐഎം ബിജെപി ഡീലാണ് വീണ്ടും കാണാൻ കഴിയുന്നത്. ഇത് അപകടം പിടിച്ച കളിയാണ്. തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് മുഖ്യമന്ത്രി. കേരളത്തിൽ ബിജെപിയെ വളർത്താനുള്ള പരിപാടിയാണ് നടക്കുന്നതെന്നും കെ മുരളീധരൻ പറയുന്നു.നിയമസഭയിൽ പറഞ്ഞതിന് ഘടകവിരുദ്ധമായി മന്ത്രി പുറത്ത് പറഞ്ഞാൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Tags :
Chief Minister Pinarayi VijayanK Muraledharantrisur pooram
Next Article