ജനങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, മുനമ്പം വിഷയത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി
02:16 PM Oct 31, 2024 IST
|
Sruthi S
ജനങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, മുനമ്പം വിഷയത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിഷയം രമ്യമായി പരിഹരിക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും അഭിപ്രായമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
1954-ലെ വഖഫ് നിയമം വരുന്നതിന് മുൻപ് ഫാറൂഖ് കോളേജ് മാനേജ്മെൻ്റിൽ നിന്ന് പൂർവികർ വാങ്ങിയ ഭൂമി വഖഫിന്റെയാണെന്നാണ് അവകാശവാദം. ഈ വാദം ഉന്നയിക്കുന്നതിനെതിരെയാണ് മുനമ്പം ജനത പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആഴ്ചകളേറെയായി നിരവധി കുടുംബങ്ങളാണ് സമരം നടത്തുന്നത്. വഖഫ് സ്വത്തല്ലായിരുന്ന കാലഘട്ടത്തിൽ വാങ്ങിയ ഭൂമിയിൽ നിന്ന് 600-ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാൻ വഖഫ് ബോർഡ് നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
Next Article