For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഗവർണ്ണർ കാവിവത്കരണം  നടത്തുന്നു ആരോപണവുമായി, എം വി ഗോവിന്ദൻ 

04:07 PM Oct 25, 2024 IST | suji S
ഗവർണ്ണർ കാവിവത്കരണം  നടത്തുന്നു ആരോപണവുമായി  എം വി ഗോവിന്ദൻ 

ഗവർണ്ണർ കാവിവത്കരണം  നടത്തുന്നു ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കാവിവൽക്കരണം നടത്തുന്നു എന്നും ഇതിനായി സർവകലാശാലകളിൽ നിയമനം നടത്തുന്നു. ആരോഗ്യ സർവകലാശാലയിൽ കുന്നുമ്മൽ മോഹനനെ വീണ്ടും നിയമിച്ചത് നിയമവിരുദ്ധമാണ്ന്നും എം വി ഗോവിന്ദൻ പറയുന്നു. കൂടാതെ ഈ വിഷയം ആരും തന്നെ ചർച്ച ചെയ്യുന്നില്ലെന്നും, നിയമവിരുദ്ധ നിലപാടുകൾക്കെതിരെ നടപടി എടുക്കുന്നില്ലെന്നും ആരോപിച്ചു എം വി ഗോവിന്ദൻ,

ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി വീണ്ടും നിയമിച്ചപ്പോൾ എന്തെല്ലാം ബഹളമായിരുന്നുഎന്ന്  ചോദിച്ച അദ്ദേഹം ഇപ്പോൾ ഒരു ചർച്ചയും ഒരു പ്രയാസവുമില്ലെന്നും പറഞ്ഞു. ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാവില്ലെന്നും എം വി ഗോവിന്ദൻ പറയുന്നു. തോമസ് കെ തോമസിന്റെ കോഴ ആരോപണം പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഇതൊന്നും പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ല. വസ്തുതയുണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. ഇപ്പോഴുള്ളത് ആരോപണങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഡിഎഫിൽ സതീശനും സുധാകരനും തമ്മിൽ കടുത്ത ഭിന്നതയുണ്ട്. അതിന് കാരണം അൻവറാണ്. സരിൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടായിരുന്നു എടുത്തിരുന്നത്. അതിപ്പോൾ മാറി. മുഖ്യമന്ത്രിക്കെതിരായ നിലപാടല്ല ഇപ്പോൾ ഉള്ളത് എന്നും അദ്ദേഹം പറയുന്നു.

Tags :