Film NewsKerala NewsHealthPoliticsSports

ആത്മകഥ എന്ന ബോംബ് ഒരു തരത്തിലും പാർട്ടിയെ ബാധിച്ചിട്ടില്ല; ഇ പി ജയരാജനെ ഞങ്ങൾ വിശ്വസിക്കുന്നു, ആത്മകഥ വിവാദത്തെ തള്ളി എം വി ഗോവിന്ദൻ

04:47 PM Nov 15, 2024 IST | Abc Editor

ആത്മകഥാ വിവാദം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആത്മകഥാ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഇ പി ജയരാജന്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പുസ്തകം വ്യാജമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ത്തികരിക്കാത്ത പുസ്തകത്തെ കുറിച്ചാണ് വിവാദം ശക്തമാകുന്നത് . പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞ ദിവസം എഴുത്തുകാരന്‍ പറയുകയാണ് അയാള്‍ പുസ്തകം എഴുതി പൂര്‍ത്തിയായിട്ടില്ലെന്ന്.പിന്നെ ഈ വിഷയം പാര്‍ട്ടി അന്വേഷിക്കേണ്ട ആവശ്യമില്ല എം വി ഗോവിന്ദൻ പറഞ്ഞു.

ഇപിയുടെ പ്രതികരണത്തെ പാര്‍ട്ടി വിശ്വസിക്കുകയാണ്.അതേസമയം അദ്ദേഹം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി കേന്ദ്രം അംഗീകരിക്കാത്തതിന് കുറിച്ചും പറയുകയാണ്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാടിനെ സംഭവിച്ചത്.  പ്രധാനമന്ത്രി നേരില്‍ വന്ന് കണ്ടതാണ്. എന്നാൽ മൂന്നുമാസം കഴിഞ്ഞപ്പോള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോൾ കേന്ദ്ര നിലപാട്.  കേരളത്തേക്കാള്‍ ചെറിയ ദുരന്തം നടന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കി. സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിനൊപ്പം കേന്ദ്രം നില്‍ക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടി കാട്ടി.

Tags :
autobiographicalEP JayarajanMV Govindan
Next Article