For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പി സരിന് ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ചു എം വി ഗോവിന്ദൻ; ചുവപ്പ് ഷാളണിയിച്ചാണ് സരിനെ പാർട്ടിലേക്ക് സ്വീകരിച്ചത്

11:35 AM Nov 29, 2024 IST | Abc Editor
പി സരിന്  ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ചു എം വി ഗോവിന്ദൻ  ചുവപ്പ് ഷാളണിയിച്ചാണ് സരിനെ  പാർട്ടിലേക്ക് സ്വീകരിച്ചത്

ഉപ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രസ്ഥാനാർഥിയായ പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച്‌ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിൻ ഇടത് സ്വതന്ത്രനായി സ്റ്റെതസ്കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ പാർട്ടി സരിന് സ്വീകരിച്ചിരിക്കുന്നത്. രാവിലെ തിരുവനന്തപുരത്ത് എകെജി സെന്‍ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ,എകെ ബാലനും ചേർന്ന് ചുവപ്പ് ഷാളണിയിച്ചാണ് സ്വീകരിച്ചത് .

പാർട്ടി സ്വതന്ത്രൻ ഇപ്പോൾ പാർട്ടിയിലായെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത് .ഇനിയും സരിന്‍ സംഘടനാ തലത്തില്‍ പ്രവർത്തിക്കുകയും , ഘടകവും ,മറ്റ് ചുമതലകളും ആലോചിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.എം വി ഗോവിന്ദൻ , മന്തി സജി ചെറിയാൻ, എം.കെ ബാലൻ, തുടങ്ങിയവരും സരിനെ സ്വീകരിക്കാൻ എം.കെ.ജി സെന്ററിലെത്തിയിരുന്നു.

Tags :